കർണന്റെ ജാമ്യാപേക്ഷ തള്ളി; ശിക്ഷ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുപ്രീംകോടതി നേരത്തേ വിധിച്ച ആ​റു മാ​സ​ത്തേ​ തടവ്ശിക്ഷയിൽ നിന്നും ഇളവ് തേടുന്ന ഹരജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർണനോട് ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്റെ അഭിഭാഷകനോട് വ്യക്തമാക്കി. കർണൻറെ അഭിഭാഷകൻ മാത്യൂസ് നെടുമ്പറയാണ് പരമോന്നത കോടതിയെ സമീപിച്ചത്.

ഒ​ന്ന​ര​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ക​ർ​ണ​നെ കോ​യ​മ്പ​ത്തൂ​രി​ൽ വെച്ച് ഇന്നലെ പൊ​ലീ​സ്​ പി​ടി​കൂ​ടിയിരുന്നു. സ​ഹ​ജ​ഡ്​​ജി​മാ​ർ​ക്കും സു​പ്രിം​കോ​ട​തി​ക്കു​മെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​യ്​ ഒ​മ്പ​തി​നാ​ണ്​ സുപ്രീംകോടതി​യു​ടെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ആ​റു മാ​സ​ത്തേ​ക്ക്​ ശി​ക്ഷി​ച്ച​ത്. 

ജൂ​ൺ 17നാ​ണ്​ ക​ർ​ണ​ൻ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടാ​ൻ​ പ​ശ്ചി​മ​ബം​ഗാ​ൾ പൊ​ലീ​സ്​ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ത​മി​ഴ്​​നാ​ട്ടി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ്​ ക​ർ​ണ​ൻ ര​ണ്ട്​ ത​വ​ണ ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ടാ​ണ്​ ക​ർ​ണ​ൻ കോ​യ​മ്പ​ത്തൂ​ർ- പൊ​ള്ളാ​ച്ചി റോ​ഡി​ലെ  മ​ലു​മി​ച്ചം​പ​ട്ടി​യി​ലെ ക​ർ​പ​ഗം കോ​ള​ജി​ന്​ സ​മീ​പ​ത്തെ എ​ലൈ​റ്റ്​ ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി റി​സോ​ർ​ട്ടി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി പൊ​ലീ​സ്​ ക​ർ​ണ​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - SC refuses to suspend retired Calcutta HC judge CS Karnan’s 6-month jail term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.